മനാമ: ജാനുസൻ അവന്യൂവിലെ ഓവുചാലിന്റെ നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു പാത അടച്ചിടുമെന്നും ട്രാഫിക് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് വർക്സ്, മുനിസിപ്പാലിറ്റി അഫാർസ് ആൻഡ് അർബൻ പ്ലാനിംഗ് മിനിസ്ട്രി അറിയിച്ചു. ബുദൈയ ഹൈവേയിൽ നിന്ന് അവന്യൂ 2 ലേക്ക് വാഹനങ്ങൾ താൽക്കാലികമായി തിരിച്ചുവിടും. അതോടൊപ്പം തെക്ക് ഭാഗത്ത് നിന്നുള്ള ഗതാഗതത്തെ ചുറ്റുമുള്ള റോഡുകളിലേക്കും തിരിച്ചുവിടും. 12/10/2019 ശനിയാഴ്ച മുതൽ 3 മാസത്തേക്കാണ് ജാനുസൻ അവന്യൂവിലെ പാത അടച്ചിടുക. ജനങ്ങളുടെ സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ട്രാഫിക് നിയമങ്ങൾ പാലിക്കാനും അവ അനുസരിക്കാനും മന്ത്രാലയം മുന്നറിയിപ്പ് നൽകി
