മനാമ: ബഹ്‌റൈനിൽ ജോലി ചെയ്തുവരികയായിരുന്ന ആലപ്പുഴ ചെങ്ങന്നൂർ പെരിങ്ങലിപ്പടം കൗസ്തുഭത്തിൽ ജയകുമാർ (62) ഇന്ന് രാവിലെ കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കൽ കോളേജിൽ നിര്യാതനായി. 28 വർഷത്തോളമായി ബഹ്‌റൈനിലെ ഡി കെ കരാനി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മാനേജർ ആയി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് അസുഖബാധിതനായി ചികിൽസാർത്ഥം നാട്ടിലേക്ക് പോയത്. കുടുംബസമേതം ബഹ്‌റൈനിൽ ആയിരുന്നു ജയകുമാർ. ഭാര്യ ജയശ്രീ. മൂത്തമകൻ ഗോകുലം മെഡിക്കൽ കോളേജ് എം ബി ബി എസ് വിദ്യാർത്ഥി, രണ്ടാമത്തെ മകൻ പ്ലസ് വൺ വിദ്യാർഥി.
