മനാമ: ബഹ്റൈനിലെ ‘മലയാളി എഴുത്തുകാരിൽ ശ്രദ്ധേയയായ ഷബിനി വാസുദേവിന്റെ കഥാസമാഹാരമായ “ബഞ്ചാരകൾ” ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പ്രകാശനം ചെയ്തു. സമാജം വൈസ് പ്രസിഡന്റ് പി.എൻ.മോഹൻരാജ് ആദ്യ പ്രതി ഏറ്റുവാങ്ങി.
ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതീഷ് സ്വാഗതം പറഞ്ഞു. ഫിറോസ് തിരുവത്ര സദസിൽ പുസ്തകം പരിചയപ്പെടുത്തി. സമാജം ജനറൽ സെക്രട്ടറി എം.പി.രഘു, എഴുത്തുകാരായ ശ്രീദേവി വടക്കേടത്ത്, സജി മാർക്കോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
കോഴിക്കോട് സ്വദേശിനിയായ ഷബിനിയുടെ രണ്ടാമത്തെ ചെറുകഥാ സമാഹാരമാണ് ബഞ്ചാരകൾ. ആദ്യ പുസ്തകമായ മരുഭൂമിയിലെ സൂര്യകാന്തികൾ 2014ൽ പ്രകാശനം ചെയ്തിരുന്നു.