കെഎംസിസി ബഹ്‌റൈൻ നാല്പതാം വാർഷികാഘോഷം; ലോഗോ ഡിസൈൻ മത്സരത്തിൽ അബ്ദുള്ള നസീഹ് വിജയി

മനാമ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് തുല്യതയില്ലാത്ത പ്രവർത്തനം കാഴ്ചവെച്ചു ബഹ്‌റൈനിൽ നാൽപത് വർഷം പിന്നിടുന്ന കെഎംസിസിയുടെ നാൽപതാം വാർഷിക ആഘോഷ സ്വാഗത സംഘം പ്രോഗ്രാം കമ്മറ്റി സംഘടിപ്പിച്ച ലോഗോ ഡിസൈൻ മത്സരത്തിൽ അബ്ദുല്ല നസീഹ് നിലമ്പൂരിനെ വിജയിയായി തെരഞ്ഞെടുത്തു. ജനുവരി 25ന് അൽ രാജ സ്കൂളിൽ നടക്കുന്ന നാൽപതാം വാർഷിക ആഘോഷങ്ങളുടെ തുടക്കം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലി കുട്ടി ഉദ്ഘടാനം ചെയ്യും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ഷാഫി കൊല്ലം, യുവ ഗായിക യുംന തുടങ്ങിയവർ അണിനിരക്കുന്ന ഇശൽ രാവും ഉണ്ടായിരിക്കും.