ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു

മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പുതു വർഷത്തെ പ്രതീക്ഷയോടെ വരവേൽക്കാനും സൗഹൃദത്തിെൻറ പുതു നാമ്പുകൾ നട്ടു വളർത്താനും ഇത്തരത്തിലുള്ള കൂട്ടായ്മകൾ കരുത്ത് പകരുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ഫ്രൻറ്സ് പ്രസിഡൻറ് ജമാൽ ഇരിങ്ങൽ വ്യക്തമാക്കി. സിഞ്ചിലെ ഫ്രൻറ്സ് ഹാളിൽ നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കെ.എ യൂസുഫ് ഉമരി സേന്ദശം നൽകി. മനുഷ്യത്വത്തെ വിലമതിക്കാത്ത പ്രകടനപരമായ സ്നേഹ നാട്യങ്ങളെ കരുതലോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. ജാതിയോ മതമോ നോക്കാതെ പരസ്പര സ്നേഹത്തോടും സൗഹാർദ്ദത്തോടും മനുഷ്യരെ ഒപ്പം കൂട്ടുവാനും വേദനിക്കുന്നവന് സമാശ്വാസം നൽകാനും പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാനും കഴിയുന്നവരായി മാറണം. മത ബോധം കൂടുന്നതും വിശ്വാസം വർധിക്കുന്നതും സംശയാസ്പദമായി മാറുന്ന തരത്തിലാണ് ഇന്ന് വീക്ഷിക്കപ്പെടുന്നത്. മതങ്ങളുടെ ആത്മീയാംശം ഉപേക്ഷിക്കുകയും പ്രകടനാത്മകത എടുത്തണിയുകയും ചെയ്യുന്നത് മതേബാധമാണെന്ന് പലരും തെറ്റിദ്ധരിക്കുകയാണ്. ഒാരോരുത്തരും തങ്ങളുടെ ആശയത്തിൽ ഉറച്ചു നിന്നു കൊണ്ടു തന്നെ സൗഹാർദവും സ്നേഹവും പുലർത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ സോമൻ ബേബി, ബിനു കുന്നന്താനം, ഗഫൂർ കൈപ്പമംഗലം, കെ.ടി സലീം, ഷാജി കാർത്തികേയൻ, പങ്കജ് നഭൻ, പ്രദോഷ് കുമാർ ചെമ്പ്ര, വർഗീസ് കാരക്കൽ എന്നിവർ സംസാരിച്ചു. മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പെങ്കടുത്ത പരിപാടിയിൽ ജനറൽ സെക്രട്ടറി എം. എം സുബൈർ സ്വഗതം ആശംസിക്കുകയും വൈസ്‌ പ്രസിഡൻറ് സഈദ്‌ റമദാൻ നദ്വി സമാപനം നിർവഹിക്കുകയും ചെയ്തു.