മനാമ: ഭരണവർഗ സ്വാധീനം ഉപയോഗിച്ച് കൊടും കുറ്റവാളികൾ രക്ഷപ്പെടുന്ന ഉത്തരേന്ത്യൻ അനുഭവങ്ങൾ കേരളത്തിലും തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ് വാളയാർ കേസ് പ്രതികൾ നിയമത്തിന്റെ മുന്നിൽ നിന്നും രക്ഷപ്പെട്ടത് എന്നും, താൽപര്യങ്ങൾക്കു വഴങ്ങി കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പോലീസ്, പ്രോസിക്യൂഷൻ എന്നിവർക്കെതിരെ കർശന നടപടി എടുക്കണ മെന്നും യൂത്ത് ഇന്ത്യ അവശ്യപ്പെട്ടു.
മാവോവാദികൾ എന്നും പറഞ്ഞു അട്ടപ്പാടിയിൽ 4 പേരെ വെടിവെച്ചു കൊന്നത് ഭരണകൂട ഭീകരതയാണെന്നും ,
നക്സൽ വേട്ടയുടെ ഫണ്ട് കേന്ദ്രത്തിൽ നിന്നും സംഘടിപ്പിക്കാൻ വേണ്ടി കേരളത്തിൽ മാവോയിസ്റ്റ് അക്രമണങ്ങളൊന്നും ഇല്ലായിരിക്കെത്തന്നെ ഭരണകൂടത്തോട് വിയോജിക്കുന്നവരെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ വധിക്കുന്ന ഉത്തരേന്ത്യൻ രീതി ഇടതുപക്ഷ സർക്കാർ കേരളത്തിൽ ആവർത്തിക്കുന്നത് ജനാധിപത്യ ബോധമുള്ള പൗര സമൂഹം ചെറുത്തു തോൽപ്പിക്കണമെന്നും യൂത്ത് ഇന്ത്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.