മനാമ: കരുണയാണ് തിരുനബി (സ) എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന ഈദേ റബീഅ് പരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന ഗ്രാന്റ് മൗലിദ് പാരായണം നാളെ മനാമ ഇർശാദുൽ മുസ് ലിമീൻ മദ്റസ ഓഡിറ്റോറിയത്തിൽ വെച്ച് രാത്രി ഒമ്പത് മണിക്ക് ആരംഭിക്കും. പ്രാർത്ഥനക്കും നസ്വീഹത്തിനും സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ നേതൃത്വം നൽകും. മൗലീദ് പാരായാണത്തിന് മദ്റസ ഉസ്താദുമാർ നേതൃത്വം നൽകും. ഒമ്പതിന് ശനിയാഴ്ച മദ്റസ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ് വിദ്യാർഥികളുടെ കലാ മത്സരങ്ങൾ മദ്റസ ഓഡിയറ്റോറിയത്തിൽ വൈകീട്ട്മൂന്ന് മണിമുതൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.