മനാമ: കരുണയാണ് തിരുനബി (സ) എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ ഈദേ റബീഅ് 19ന്റെ ഭാഗമിയി നടത്തുന്ന ‘സ്ത്രീകൾക്കുള്ള ആരോഗ്യ ക്ലാസ്’ ഇന്ന് (നവംബർ 13 ബുധൻ) രാവിലെ 10 മണി മുതൽ 12 മണി വരെ മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഷൈനി സുശീല സ്ത്രീകളുടെ ജനറൽ ഹെൽത്ത് വിഷയത്തെ ആസ്പതമാക്കി ക്ലാസ്സെടുക്കും. സ്ത്രീകൾക്ക് സംശയ നിവാരണത്തിനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33049112, 35107554 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
