ഷിഫയുമായി ചേർന്ന് സമസ്ത ബഹ്റൈൻ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മനാമ: “കരുണയാണ് തിരുനബി (സ)” എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ ഈദേ റബീഅ് ക്യാമ്പയിനിന്റെ ഭാഗമായി ശിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശൈത്യകാല രോഗങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ എന്നീ വിഷയങ്ങളെ അധികരിച്ച് ശിഫ അൽ ജസീറ മെഡിക്കൽ അഡ്മിനസ്ട്രേറ്റർ ഡോ: ശംനാദ് മജീദ് കുഞ്ഞ് ക്ലാസിന് നേതൃത്വം നല്കി.

സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്റൈൻ സെക്രട്ടറി വി.കെ കുഞ്ഞി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. അശ്റഫ് അൻവരി ചേലക്കര, മുഹമ്മദ് മുസ്‌ല്യാർ എടവണ്ണപ്പാറ,
ഹാഫിള് ശറഫുദ്ധീൻ, റബീഅ് ഫൈസി,
ശഹീർ കാട്ടാമ്പളളി, സജീർ പന്തക്കൽ, നവാസ് കുണ്ടറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.