‘സ്ത്രീ, സമൂഹം, സദാചാരം’: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു 

മനാമ: ‘സ്ത്രീ, സമൂഹം, സദാചാരം’ എന്ന പ്രമേയത്തിൽ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന  കാമ്പയിനിനോടനുബന്ധിച്ച് മനാമ, റിഫ, മുഹറഖ് എന്നീ ഏരിയകളിൽ കുടുംബിനികൾക്കും ടീനേജ് വിദ്യാർഥിനികൾക്കുമായി കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. നവംബർ 22 ന് മൂന്ന് മണിക്ക്  സിഞ്ചിലുള്ള ഫ്രന്റ്സ് ഓഡിറ്റോറിയത്തിലും റിഫയിലുള്ള ദിശ സെന്ററിലുമാണ് പരിപാടികൾ. കുടുംബിനികൾക്ക് ഖുർആൻ പാരായണം, പുഡിങ് എന്നീ ഇനങ്ങളിലും, ടീനേജ് വിദ്യാർഥിനികൾക്ക് ഹെന്ന ഡിസൈനിങിലുമാണ് മൽസരം. രജിസ്റ്റർ ചെയ്യുന്നതിന് 38116807 (മനാമ), 33196367 (റിഫ), 33581661 (മുഹറഖ് ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.