മനാമ: ബഹ്റൈനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ കെ ബി എച്ച് ന് കീഴിൽ വരുന്ന ഇൻ ആന്റ് ഔട്ട് സൂപ്പർ മാർക്കറ്റ് ശൃംഖലയുടെ എട്ടാമത് ശാഖ ഹൂറയിൽ പ്രവർത്തനമാരംഭിച്ചു. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായെത്തിയ പ്രൗഢഗംഭീരമായ ചടങ്ങിൽ ഷെയ്ഖ് ഹമദ് ബിൻ ഖാലിദ് ഹമദ് അബ്ദുള്ള അൽ ഖലീഫയും ഷെയ്ഖ് അബ്ദുള്ള ബിൻ സുബാഹ് ഹമദ് അൽ ഖലീഫയും ചേർന്ന് ഉദ്ഘാടന കർമം നിർവഹിച്ചു. ഗ്രൂപ്പ് ചെയർമാൻ മായൻ തെക്കയിൽ, മാനേജിംഗ് ഡയറക്ടർ മൻസൂർ അഹമ്മദ്, ഡയറക്ടർ മുഹമ്മദ് ഷമീം, ജനറൽ മാനേജർ അഭിലാഷ് പടിക്കലക്കണ്ടി തുടങ്ങി ബഹ്റൈൻ സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്ഥാപനം ആരംഭിച്ച് മൂന്ന് വർഷങ്ങൾ പിന്നിടുന്ന വേളയിൽ തന്നെ എട്ടാമത് ശാഖ കൂടി പ്രവർത്തനമാരംഭിക്കാനായത് സ്വദേശികളും വിദേശികളുമായ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണെന്ന് പ്രതിനിധികൾ ഉദ്ഘാടന വേളയിൽ മാധ്യമങ്ങളോട് പറഞ്ഞു. ബിസിനസ് രംഗത്തെ വളർച്ചക്കൊപ്പം തന്നെ മുന്നോട്ട് കൊണ്ട് പോകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ വിപുലമാക്കുമെന്നും 2020 പിന്നിടുമ്പോഴേക്കും 15 ശാഖകൾ ബഹ്റൈനിൽ പ്രവർത്തനമാരംഭിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു.
വീഡിയോ:
https://www.facebook.com/BahrainVaartha/videos/548572682377381/
ഗുണമേന്മയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി 2016 ജൂലൈയിലാണ് ഹൂറ എക്സിബിഷൻ റോഡിൽ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്. നിലവിൽ ഹൂറ, സീഫ്, ജുഫൈർ, സൽമാബാദ് തുടങ്ങി ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലായി എട്ടോളം സൂപ്പർ മാർക്കറ്റ് ഔട്ലെറ്റുകൾ ഇൻ ആന്റ് ഔട്ടിനുണ്ട്. 24 മണിക്കൂറും പ്രവർത്തിച്ചു വരുന്ന ഏറ്റവും മികച്ചതും വേഗതയേറിയതുമായ ഡെലിവറി സംവിധാനമാണ് ഇൻ ആൻഡ് ഔട്ടിന്റെ പ്രധാന പ്രത്യേകത.
ബ്രാഞ്ചുകൾ വർദ്ധിപ്പിക്കുന്നതിലൂടെ ഇനിയും കൂടുതൽ മലയാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പു വരുത്താൻ സാധിക്കും. മാതൃ സ്ഥാപനമായ കെ ബി എച് നു കീഴിൽ ഇൻ ആൻഡ് ഔട്ട് സൂപ്പർ മാർക്കറ്റുകളോടൊപ്പം റെസ്റ്റോറന്റ്, ഷോവെയ്തർ, സലൂണുകളും ഷീഷെ ഷോപ്പുകളും ലൗണ്ടറിക്കും പുറമെ മികച്ച ഹോസ്പിറ്റാലിറ്റി പ്രവർത്തനം കാഴ്ചവെക്കുന്ന ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടും പ്രവർത്തിച്ചു വരുന്നുണ്ട്.