മനാമ: ഡിസംബർ 20ന് നടക്കാനിരിക്കുന്ന ബഹ്‌റൈൻ പ്രതിഭ ഇരുപത്തിയേഴാമത് കേന്ദ്ര സമ്മേളനത്തിനായി വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കവെ മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങൾ തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു.
മുഹറഖ് യൂണിറ്റ് സമ്മേളനം പ്രതിഭ ജനറൽ സെക്രട്ടറി ഷെറീഫ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര എക്സിക്യുട്ടീവ് മെംബർ പ്രദീപ് പത്തേരി സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി എൻ.കെ അശോകൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.വി നാരായണൻ, ട്രഷറർ സതീഷ് കെ.എം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഭാരവാഹികൾ : ബിനു കരുണാകരൻ (സെക്രട്ടറി) , ജയപ്രകാശ്(പ്രസിഡണ്ട് ), രഘുനാഥ് (ജോയിൻ്റ് സെക്രട്ടറി),സജീവൻ കെ.കെ.(വൈസ് പ്രസിഡണ്ട്), സുനിൽ ആയഞ്ചേരി(മെമ്പർഷിപ്പ് സെക്രട്ടറി).
സൽമാബാദ് യൂണിറ്റ് സമ്മേളനം പ്രതിഭ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് കെ.എം. മഹേഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര എക്സിക്യുട്ടീവ് മെംബർ ഷംജിത് കോട്ടപ്പള്ളി സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി ജി.ബിനു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.വി നാരായണൻ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഭാരവാഹികൾ : ജെയ്‌സൺ (സെക്രട്ടറി) , രാജേഷ് ആറ്റടപ്പ (പ്രസിഡണ്ട് ),സജീവൻ എം.വി (ജോയിൻ്റ് സെക്രട്ടറി), രത്‌നാകരൻ (വൈസ് പ്രസിഡണ്ട്), ശ്രീജോഷ് (മെമ്പർഷിപ്പ് സെക്രട്ടറി) .
വെസ്റ്റ് റിഫ യൂണിറ്റ് സമ്മേളനം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര എക്സിക്യുട്ടീവ് മെംബർ ജോയ് വെട്ടിയാടൻ സംഘടനാ റിപ്പോർട്ടും യൂണിറ്റ് ജോ:സെക്രട്ടറി ഷിബു ചെറുതുരുത്തി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഭാരവാഹികൾ : മഹേഷ് (സെക്രട്ടറി) , ജയരാജ് (പ്രസിഡണ്ട് ),നൗഷാദ് കട്ടിപ്പാറ (ജോയിൻ്റ് സെക്രട്ടറി), സതീശൻ (വൈസ് പ്രസിഡണ്ട്), ഹരിദാസ് (മെമ്പർഷിപ്പ് സെക്രട്ടറി).
ഹമദ് ടൗൺ യൂണിറ്റ് സമ്മേളനം വീരമണി ഉദ്ഘാടനം ചെയ്തു. കേന്ദ്ര എക്സിക്യുട്ടീവ് മെംബർ ജോൺ പരുമല സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി അനൂജ് ഉള്ള്യേരി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര എക്സിക്യുട്ടീവ് മെംബർ ഷീജ വീര മണി അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഭാരവാഹികൾ : അനൂജ് എ.എസ്.(സെക്രട്ടറി) , ശശി കെ.കെ (പ്രസിഡണ്ട്), ബാബു കെ. (ജോയിൻ്റ് സെക്രട്ടറി), ദിലീപ് വില്യാപ്പിള്ളി (വൈസ് പ്രസിഡണ്ട്), ശ്രീഹേഷ് (മെമ്പർഷിപ്പ് സെക്രട്ടറി).