മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്റെ ജന്മദിനത്തിന്റെയും ഭാഗമായി ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ( 06.12.2019) രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ലെ ബ്ലഡ് ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് നടത്തുമെന്ന് ഒഐസിസി ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സുനിൽ ചെറിയാൻ ( 36831702), നിസ്സാർ കുന്നത്ത്കുളത്തിൽ ( 35521007) എന്നീ നമ്പറുകളിൽ കൂടി അറിയുവാൻ സാധിക്കും.
