മനാമ: പൗരവിഭജനത്തിനെതിരെ ഇന്ത്യന്‍ ക്യാംപസുകളിലും തെരുവുകളിലും നടക്കുന്ന ജനാധിപത്യ സമരങ്ങളെ കൈകരുത്തും മുഷ്‌കും ഉപയോഗിച്ച് നേരിട്ട രീതി നിയമപാലകരുടെയും സര്‍ക്കാരിന്റെയും ഒളിയജണ്ടകള്‍ ഒരിക്കല്‍ കൂടി പുറത്ത് കാണിക്കുന്നതാണെന്നും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ പ്രക്ഷോഭങ്ങളുടെ ശക്തികൂട്ടി ഇന്ത്യയെ വീണ്ടെടുക്കാന്‍ സകലരും ഒന്നിക്കണമെന്നും ആര്‍ എസ് സി ബഹ്റൈനിൽ സംഘടിപ്പിച്ച ഐ ക്യദാർഢ്യ സംഗമം ആവശ്യപ്പെട്ടു. അധികാരികളുടെ ധിക്കാരത്തിനും പൗരാവകാശ നിഷേധത്തിനുമെതിരെ കൂട്ടമായ സമര പരിപാടികളില്‍ പങ്കുചേര്‍ന്ന് ഈ പ്രക്ഷോഭം വിജയിക്കുന്നത് വരെ പിന്മാറരുതെന്നും വിഷയത്തില്‍ ‘ഒറ്റക്കെട്ടായി ഒന്നിച്ച് നിന്ന് പോരോട്ടം നടത്തമെന്നും ആര്‍ എസ് സി അഭിപ്രായപ്പെട്ടു.
ആർ.എസ്.സി.’ നാഷനൽ ചെയർമാൻ അബ്ദുള്ള രണ്ടത്താണിയുടെ അദ്ധ്യക്ഷതയിൽ അബ്ദുറഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു. വി.പി.കെ. മുഹമ്മദ്, ഫൈസൽ ചെറുവണ്ണൂർ, നവാസ് പാവണ്ടൂർ, അഡ്വക്കറ്റ് ഷബീറലി, അശ്റഫ് മങ്കര, ഫൈസൽ അലനല്ലൂർ , ഷഹീൻ അഴിയൂർ നേതൃത്വം നൽകി.
								
															
															
															
															
															








