ബഹ്‌റൈൻ മല്ലു മ്യൂസേർസ് കൂട്ടായ്മ ക്രിസ്മസ് – പുതുവത്സര ദിനാഘോങ്ങൾ സംഘടിപ്പിച്ചു

മനാമ: പ്രവാസി മലയാളികൾക്കിടയിലെ ടിങ്ക് ടോക് കൂട്ടായ്മയായ ബഹ്‌റൈൻ മല്ലു മ്യൂസേർസ് (BM2) ക്രിസ്മസ് പുതുവത്സര ദിനാഘോഷങ്ങൾ ഒയാസിസ്‌ ഡെസേർട് ക്യാമ്പിൽ വച്ച് സംഘടിപ്പിച്ചു.

ഡിസം: 27 ന് ഉച്ചക്ക് 2 മണിയോടെ തുടങ്ങിയ പരിപാടി പുലർച്ചെ 4 മണിവരെ നീണ്ടു നിന്നു. അൻപതോളം വരുന്ന ഗ്രൂപ്പ് അംഗങ്ങൾ കുടുംബസമേതം പങ്കെടുത്ത ആഘോഷ രാവിൽ വ്യത്യസ്തങ്ങളായ വിനോദ -കലാ മത്സരങ്ങളും അരങ്ങേറി.

ബഹ്‌റൈനിലെ ടിക്ടോക് പ്രേമികളായ മലയാളി സുഹൃത്തുക്കളുടെ മാതൃകപരമായ ഈ കൂട്ടായ്മയുടെ യാത്ര ഒരു വർഷം പിന്നിടുമ്പോഴും അംഗങ്ങളുടെ സജീവ സാനിധ്യത്തിനും ഒത്തൊരുമയ്ക്കും യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല എന്നുമാത്രമല്ല വളർന്നു വരുന്ന കലാകാരന്മാർക്ക് ഒരു പ്രചോദനമാകാനും bm2 ന് സാധിക്കുന്നു എന്നത് അഭിനന്ദനീയം തന്നെ ആണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

BM2 സൗഹൃദ കൂട്ടായ്മയിലേക്ക് അംഗമാകാൻ താല്പര്യമുള്ള ബഹ്‌റൈനിലെ മലയാളി ടിക്‌റ്റോക് കലാകാരന്മാർക്ക് താഴെ കൊടുത്തിരിക്കുന്ന വാട്ട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. +919072725383 , +97336167429