മനാമ: പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത കൂറ്റനാട് സ്വദേശി മൊയ്തുണ്ണി (53) ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മൂന്ന് മണിയോടെ ബഹ്റൈൻ വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ലോഞ്ചിൽ ജോലി ആവശ്യവുമായി എത്തിയതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് കിങ്ങ് ഹമദ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. കിങ്ങ് ഹമദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.