മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡസ്‌ക്ക് വഴി 50, 51, 52 ബാച്ച് നോർക്ക ഐഡന്റിറ്റി കാർഡുകൾക്ക് അപേക്ഷ നൽകിയവരുടെ കാർഡുകൾ എത്തിച്ചേർന്നതായി ഭാരവാഹികൾ അറിയിച്ചു.
നോർക്ക തിരുവനന്തപുരം ഓഫീസിൽ നിന്നും സമാജം കലാവിഭാഗം സെക്രട്ടറി പ്രദീപ് പത്തേരി, വിഷ്ണു നാടകഗ്രാമം എന്നിവർ കൈപ്പറ്റിയ കാർഡുകൾ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കലിന് കൈമാറി. വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, നോർക്ക കൺവീനർ രാജേഷ് ചേരാവള്ളി മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, നോർക്ക ഹെൽപ് ഡസ്‌ക്ക് അംഗങ്ങൾഎന്നിവർ സന്നിഹിതരായിരുന്നു.
അപേക്ഷനൽകിയവർക്ക് റസീപ്റ്റുമായി വൈകീട്ട് 7:30 നും 9 നുമിടയിൽ നോർക്ക ഹെൽപ് ഡസ്ക് ഓഫീസിൽ വന്ന് കാർഡുകൾ കൈപ്പറ്റാവുന്നതാണ്.