മനാമ: മലപ്പുറം ജില്ലയിലെ പെരിന്തല്‍ മണ്ണ – പട്ടിക്കാട് ഫൈസാബാദില്‍ ആരംഭിച്ച ജാമിഅ: നൂരിയ്യ: അറബിക് കോളേജ് 57-ാം വാര്‍ഷിക 55-ാം സനദ് ദാന സമ്മേളനം പൊതു സമ്മേളനത്തോടെ ഇന്ന് (19-01-2020 ഞായറാഴ്ച) സമാപിക്കും.
വൈകിട്ട് ഇന്ത്യന്‍ സമയം 5 മണിക്ക് ആരംഭിക്കുന്ന മൗലിദ് പാരായണത്തോടെയാണ് സമാപന സമ്മേളനം ആരംഭിക്കുന്നത്. പ്രഭാഷണങ്ങള്‍ക്കു പുറമെ സമ്മേളനത്തിന്‍റെ അവസാനം നടക്കുന്ന സമൂഹ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി നിരവധി വിശ്വാസികള്‍ ഫൈസാബാദ് നഗരിയിലേക്കൊഴുകിയെത്തി.
സമസ്ത നേതാക്കളും മത-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കുന്ന സമ്മേളനം പൂര്‍ണ്ണമായും പ്രവാസികളുള്‍പ്പെടെയുള്ളവരിലേക്കെത്തിക്കാനായി ഓണ്‍ലൈനില്‍ തല്‍സമയ സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്.
SKICR TV, Suprabhaatham Online എന്നീ യൂടൂബ് ചാനലിലൂടെയും ഫൈസ്ബുക്ക് വഴിയുമാണ് പ്രധാനമായും ഞായറാഴ്ച തല്‍സമയ സംപ്രേഷണം ഒരുക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമ്മേളന സെഷനുകളെല്ലാം SKICR TV എന്ന യൂടൂബ് ചാനലില്‍ ഇപ്പോള്‍ ലഭ്യമാണ്.
ലിങ്ക് –