മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലെ പുതുക്കിയ വുഡൻ ബാഡ്മിന്റൺ കോർട്ടിന്റെ (5 എണ്ണം) ഉദ്ഘാടനം 19 ജനുവരി 2020 ല് ബികെഎസ് ജനറൽ സെക്രട്ടറി ശ്രീ.വർഗീസ് കാരക്കൽ മറ്റു ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ സാനിധ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു.
ഏകദേശം 36,000 ബിഡി (50 ലക്ഷത്തിലധികം രൂപ) ചിലവ് വരുന്ന ഈ പദ്ധതി ബാഡ്മിന്റൺ കോർട്ടുകളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയതായി പ്രസിഡന്റ് അഭിപ്രായപ്പെട്ടു . ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ശ്രീ.ഷാനിൽ, ശ്രീ പോൾസൺ, ബാഡ്മിന്റൺ ഉപസമിതി എന്നിവരോട് ബി.കെ.എസ് നന്ദി അറിയിച്ചു.
എല്ലാ സിവിൽ ജോലികളും സൗജന്യമായി നടത്തിയ അജിത് ദാദാഭായിക്കും ഹരികൃഷ്ണനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.