ബഹ്‌റൈൻ കെ എം സി സിക്ക്‌ പുതിയ നേതൃത്വം: ഹബീബ് റഹ്മാൻ പ്രസിഡന്റ്, അസൈനാർ കളത്തിങ്കൽ ജനറൽ സെക്രട്ടറി

55f833a058b248d8a0a314b9c1ed48f1-01

മനാമ: ബഹ്‌റൈൻ കെഎംസിസി സ്റ്റേറ്റ് കമ്മിറ്റിയെ നയിക്കാൻ ഇനി പുതിയ നേതൃത്വം. കഴിഞ്ഞ ദിവസം ഹൂറ ചാരിറ്റി ഹാളിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ വെച്ചാണ് 2020-2021 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് കൗണ്സിൽ ഉൽഘാടനം ചെയ്‌ത ശേഷം തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി.

ഭാരവാഹികളായി ഹബീബ് റഹ്‌മാൻ (പ്രസിഡന്റ്), അസൈനാർ കളത്തിങ്കൽ (ജന. സെക്രട്ടറി), റസാഖ് മൂഴിക്കൽ (ട്രഷറർ), കുട്ടൂസ മുണ്ടേരി (സീനിയർ വൈസ് പ്രസിഡന്റ്), മുസ്‌തഫ കെ.പി. (ഓർഗനൈസിംഗ് സെക്രട്ടറി), വൈസ് പ്രസിഡണ്ടുമാരായി ഷാഫി പാറക്കട്ട, ശംസുദ്ദിൻ വെള്ളികുളങ്ങര, ഗഫൂർ കൈപ്പമംഗലം, കെ.യു. ലത്തീഫ് എന്നിവരെയും സെക്രട്ടറിമാരായി എ. പി. ഫൈസൽ വില്യാപ്പള്ളി, റഫീഖ് തോട്ടക്കര, എം.എ. റഹ്‌മാൻ, ഒ.കെ. കാസിം എന്നിവരെയും തിരഞ്ഞെടുത്തു.

ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ ജനകീയ സംഘടനയാണ് കെഎംസിസി ബഹ്റൈൻ.19 ജില്ല ഏരിയ കമ്മിറ്റികളും മണ്ഡലം പഞ്ചായത്ത് കമ്മിറ്റകളും അടങ്ങിയതാണ് സംസ്ഥാന കമ്മിറ്റി.

ഇക്കഴിഞ്ഞ കാലയളവിൽ പ്രവാസി ബൈത്തു റഹ്മ എന്ന ശ്രദ്ധേയമായ ചാരിറ്റി പ്രവർത്തനത്തിലൂടെ നിരവധി പ്രവാസികളുടെ സ്വപ്നങ്ങൾക്കാണ് സംഘടന സാക്ഷാൽക്കാരം നൽകിയത്.

കേരള ചരിത്രത്തിലെ ഭീതിദായകമായ പ്രളയ ദുരന്ത സമയത്തും സംഘടന ചാരിറ്റി രംഗത്ത് ഉണർന്നു പ്രവർത്തിച്ചു. ബഹ്‌റൈനിൽ വെച്ച് മരണപ്പെടുന്ന പ്രവാസികളുടെ മയ്യിത്ത് നാട്ടിലെത്തിക്കാനും കമ്മിറ്റി മുൻപന്തിയിൽ നിന്നിട്ടുണ്ട്. കൂടാതെ അൽ അമാന സാമൂഹിക സുരക്ഷ സ്‌കീം വഴി നിരവധി മെമ്പർമാർക്കു ചികിത്സ സഹായവും മരണാനന്തര സഹായവും പെൻഷനും നൽകി. സി എച് സെന്റർ പ്രവർത്തങ്ങൾ, കൂടാതെ നിരവധി കാരുണ്യ സേവന പ്രവർത്തനങ്ങളാണ് കെഎംസിസി നടത്തിയത്. പ്രവാസി പെൻഷൻ, പ്രവാസി വിധവാപെൻഷൻ, ജീവജലം കുടിവെള്ള പദ്ധതി, പലിശ രഹിത നിധി, സ്കൂൾ കിറ്റ് വിതരണം, മൊബൈൽ ഹൈടെക് ഐ സി യു ആംബുലൻസ്, ബൈത്തുറഹ്മകൾ പെയിൻ ആന്റ് പാലിയേറ്റീവ് ആംബുലൻസ്, ഇ അഹമ്മദ്‌ സാഹിബ്‌ മെമ്മോറിയൽ എഡ്യൂക്കേഷണൽ സ്കോളർഷിപ്, പ്രത്യാശ റേഷൻ പദ്ധതിക്കുള്ള സഹായം, വിവാഹ സഹായങ്ങൾ, റിലീഫ് പ്രവർത്തങ്ങൾ, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ജില്ല ഏരിയ മണ്ഡലം പഞ്ചായത്ത് കമ്മിറ്റി മുഖേനയും നൽകാൻ കഴിഞ്ഞിട്ടുണ്ട്. കൗൺസിൽ യോഗത്തിൽ എസ് വി ജലീൽ അധ്യക്ഷത വഹിച്ചു. അസൈനാർ കളത്തിങ്കൽ സ്വാഗതം പറഞ്ഞു. കോഴിക്കോട് സി എച് സെന്റർ സെക്രട്ടറി സിദിഖ് മാസ്റ്റർ ആശംസ നേർന്നു. മുസ്തഫ കെ പി റിപ്പോർട്ട്‌ അവതരിപ്പിച്ചു. നിലവിലെ പ്രസിഡന്റ് എസ്.വി. ജലീൽ അവതരിപ്പിച്ച പാനൽ ഐക്യ കണ്ഠേന കൗണ്സിൽ യോഗം അംഗീകരിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!