കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

മനാമ: കോ​ഴി​ക്കോ​ട്​ കോ​ട​ഞ്ചേ​രി സ്വദേശി മു​റ​മ്പാ​ത്തി മ​ന​യ​ത്തു​കു​ടി​യി​ൽ ബെ​ന്നി വ​ർ​ഗീ​സ്​ (45) ബ​ഹ്​​റൈനിൽ നിര്യാ​ത​നാ​യി. ഗഫൂളിലായിരുന്നു താമസം. ചി​ല്ല​ർ ടെ​ക്​​നീ​ഷ​നാ​യി ജോ​ലി ചെ​യ്തു വരികയായിരുന്നു. മൃതദേഹം സൽമാനിയ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സ്​ മോ​ർ​ച്ച​റി​യി​ലേക്ക് മാറ്റി. നടപടികൾ പൂർത്തീകരിച്ച ശേഷം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും.

ഭാ​ര്യ: ഷി​ജി. മ​ക്ക​ൾ: അ​ലീ​ന, യു​വാ​ന, എ​ൽ​ഡി​ൻ, എ​ൽ​ദോ.