തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: ബഹ്‌റൈൻ അഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്തുവരികയായിരുന്നു തൃശൂർ മുല്ലശ്ശേരി സ്വദേശി കരീ പാടത്ത് സുർജിത് (52 വയസ്സ് ) നിര്യാതനായി.

സ്ട്രോക്ക് വന്നു കുഴഞ്ഞുവീണതിനെ തുടർന്ന് ഒരാഴ്ചയായി സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് 12:30 നാണ് മരണം സംഭവിച്ചത്. മകനും സഹോദരനും ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ്.
ഭാര്യ: രംഗ സുർജിത്ത്, മക്കൾ: ഭാനുപ്രകാശ്, രാഹുൽ സുർജിത്ത്