16 മത് ഇന്റർ സ്കൂൾ ജൂനിയർ ക്വിസ് മത്സരത്തിൽ ഏഷ്യൻ സ്കൂൾ ജേതാക്കളായി

മനാമ: 16 മത് ഇൻറർ ജൂനിയർ സ്കൂൾ ക്വിസ് മത്സരത്തിൽ ഏഷ്യൻ സ്കൂൾ ജേതാക്കളായി. റിഫ ഇന്ത്യൻ സ്കൂൾ ക്യാമ്പസിൽ ഇന്ന്, ജനുവരി 31 വെള്ളിയാഴ്ച രാത്രി നടന്ന വാശിയേറിയ മത്സരത്തിലാണ് ഏഷ്യൻ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർഥികൾ കിരീടം ചൂടിയത്. ന്യൂ മില്ലേനിയം സ്കൂൾ രണ്ടാമതെത്തി.