ഗാന്ധിജിയുടെ ചിത്രവും പേരും ഭയക്കുന്ന ഭരണാധികാരികള്‍ രാജ്യം ഭരിക്കുന്ന വര്‍ത്തമാനകാലത്ത് മഹാത്മാവിന്റെ ഓർമകളെ ഓരോ ഭാരതീയനെയും ഓര്‍മ്മപ്പെടുത്തിക്കൊണ്ടേ ഇരിക്കണമെന്ന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ. കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഗാന്ധി സ്‌മൃതി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിക് പകരം ഗോഡ്‌സെയെ വാഴിക്കാൻ ആർ.എസ്.എസ്സും ഹിന്ദു മഹാ സഭയും നടത്തുന്ന ശ്രമങ്ങൾക്ക് മോദി നൽകുന്ന ആശീർവാദം ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്നും ഗാന്ധിജിയുടെ ചരിത്രങ്ങൾ തങ്ങളുടെ ഹിതമനുസരിച്ചു വളച്ചൊടി ക്കാനുള്ള ശ്രമമാണ് ബിർള ഹൗസിലെ ഗാന്ധി ഫോട്ടോ നീക്കം ചെയ്തതിലൂടെ നാം മനസ്സിലാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ , ഭാരവാഹികളായ കുട്ടൂസ മുണ്ടേരി , ഷാഫി പാറകട്ട , ഗഫൂർ കൈപ്പമംഗലം , എ.പി ഫൈസൽ , ഒ.കെ കാസിം നന്ദി, സെക്രട്രിയേറ്റ് മെമ്പർ കെ.കെ.സി മുനീർ എന്നിവർ സംസാരിച്ചു.
ഫൈസൽ കണ്ടീതായ സ്വാഗതവും പി വി മൻസൂർ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ ശരീഫ് വില്യാപ്പള്ളി , ഹസ്സൻകോയ പൂനത് , പി.കെ. ഇസ്ഹാഖ് , കാസിം നൊച്ചാട് , അഷ്‌കർ വടകര , ജെ.പി.കെ തിക്കോടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.