ദുബായിൽ കല്യാൺ ജുവല്ലേഴ്സ് സൃഷ്ടിച്ച പുതുചരിത്രം 19 പേർക്ക് നാഴികക്കല്ലായി

Screenshot_20200204_174117
വിവിധ നാട്ടുകാരായ .19  ഭാഗ്യശാലികൾ ദുബായിൽ കല്യാൺ ജൂവല്ലേഴ്‌സിന് നന്ദി പറയുകയാണ്. മറ്റൊന്നും  പ്രതീക്ഷിക്കാതെ മികച്ച സർവീസിന്റെയും വിശാലമായ ആഭരണ ശ്രേണിയുടെയും കുറഞ്ഞ പണിക്കൂലിയുടെയും അതിലുപരിയായി വിശ്വാസത്തിന്റെയും ശുദ്ധതയുടെയും പേരിലാണ് ആയിരങ്ങൾ ഈ DSF സമയത്തും യുഎ ഇ യിലെ  20 കല്യാൺ ഔട്‍ലെറ്റുകളിൽ  ഷോപ്പിംഗിനായി എത്തിയത്. എന്നാൽ ഗോൾഡ് ആൻഡ് ജുവല്ലറി ഗ്രൂപ്പ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സമയത്ത് സ്വർണ വിപണി സന്ദർശിക്കുന്നവർക്ക് ഏർപ്പെടുത്തിയ സ്വർണ നാണയ സമ്മാനങ്ങളിൽ കല്യാൺ ജൂവല്ലേഴ്‌സിൽ നിന്ന് ഷോപ്പ് ചെയ്ത .19 പേർക്ക് നാണയങ്ങൾ കിട്ടുന്പോൾ അതൊരു അധിക മധുരം എന്നത് മാത്രമല്ല ദുബായ് എന്ന ആഗോള നഗരത്തിന്റെ ലെഗസി കൂടി അവർ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോകുകയാണ്.
ദുബായിലെ 9 കല്യാൺ ഔട്‍ലെറ്റുകളിലും ഈ DSF ന് നല്ല തിരക്കായിരുന്നു. ഷാർജയിലെ 6 കല്യാൺ ഔട്‍ലെറ്റുകളിലും അബുദാബിയിലെ 3 ഔട്ടലെറ്റുകളിലും അജ്മാനിലും റാസ് അൽ ഖൈമയിലുമുള്ള ഓരോ ഔട്‍ലെറ്റുകളിലും ഈ സമയത്ത് പ്രതീക്ഷിച്ചതിനപ്പുറമുള്ള തിരക്കായിരുന്നു. DSF എന്ന മഹിമക്കൊപ്പം വിവിധ ക്രെഡിറ്റ് കാർഡുകളുടെ ലോയൽറ്റി പോയിന്റുകൾ റെഡീം ചെയ്യാനുള്ള മികച്ച അവസരം കൂടി ലഭ്യമായപ്പോൾ കല്യാൺ ഔട്‍ലെറ്റുകൾ അക്ഷരാർത്ഥത്തിൽ സ്വർണ ഭവനമായി മാറുകയായിരുന്നു. പല ബാങ്കുകളും തങ്ങളുടെ കാർഡ് ഹോൾഡർമാർക്ക് കല്യാണിൽ മാത്രമായി  പലിശ രഹിത ഇൻസ്റ്റാൾമെന്റ് വ്യവസ്ഥകളും വിവിധ ആനുകൂല്യങ്ങളും മറ്റും ഈ സമയത്തു കൂടി  ഏർപ്പാടാക്കിയപ്പോൾ  ഷോപ്പിംഗിനായി വരുന്നവർക്ക് വലിയ അവസരമായി. സ്വർണം ഒരു നിക്ഷേപം എന്ന രൂപത്തിൽ കരുതി വാങ്ങി സൂക്ഷിച്ചുവയ്‌ക്കുന്നവർക്കും കഴിഞ്ഞ 20 വർഷത്തെ ഗ്രാഫ് പരിശോധിച്ചാൽ അല്പം പോലും ആശങ്കക്ക് അടിസ്ഥാനമില്ലല്ലോ. അങ്ങനെ പ്രതീക്ഷിച്ചതിനപ്പുറം സ്വീകരണം ലഭിച്ച DSF എഡിഷനാണ് കല്യാണിനെ സംബന്ധിച്ചിടത്തോളം ഇത്തവണ കടന്നുപോയത്.
2020 എന്ന ശുഭ വർഷത്തിൽ നിരവധി പുതിയ പ്രതീക്ഷകളുമായി ജീവിതത്തെ സമീപിക്കുന്നവർക്കും കല്യാണിൽ നിന്ന് സ്വർണം വാങ്ങൽ ഐശ്വര്യ പ്രദായകമായി മാറുകയായിരുന്നു. അങ്ങനെ വന്നവരിൽ നിരവധിപേർ സ്വർണത്തോടൊപ്പം സമ്മാനങ്ങൾ നേടിയതിന്റെ സന്തോഷത്തിലാണ്.
ഫാത്തിമ ഇമാം, അമിത് ,ഹേം തിലക്, ഉമർ ഫാറൂഖ്, ദക്ഷൻ ,സുചാരിത, സജ്‌നാ സലിം, ശ്രീപദ്, ബിൻസി അനീസ്, പ്രസൂൻ ,നിഖിൽ കുമാർ, ഹർഷിത് ശർമ്മ ,അമ്പ്റീൻ ബീഗം ,ഇസ്മായിൽ ,അജയ് റോഡേ, ദിലീപ് ബോലേ ,നീരജ് കുമാ,ർ അംന സഫർ ,രവി എന്നിവരാണ് കല്യാൺ ജൂവല്ലരിയിൽ നിന്ന് വിജയ സൗഭാഗ്യം നേടിയവർ.
ആകെ മുപ്പതോളം ജൂവല്ലറികൾ DSF സ്വർണമേളയിൽ പങ്കെടുത്തിരുന്നതിൽ , കണക്ക് നോക്കുന്പോൾ 205 വിവിധങ്ങളായ സ്വർണനാണയങ്ങൾ എല്ലാവരും കൂടി നൽകിയതിൽ ശരാശരി ആറോ ഏഴോ ഒരു ജൂവല്ലറിക്ക് വരുന്ന സ്ഥാനത്ത് കല്യാൺ സൃഷ്‌ടിച്ച ഭാഗ്യ ശാലികൾ 19 പേരാണ്. അതിൽ തന്നെ 25 നാണയങ്ങളുടെ കാറ്റഗറിയിൽ 3 ഭാഗ്യശാലികളും 20 നാണയങ്ങളുടെ കാറ്റഗറിയിൽ 9 ഭാഗ്യ ശാലികളും 15 നാണയ കാറ്റഗറിയിൽ 2 പേരും കല്യാൺ ജൂവലറിയുടെ സംഭാവനയാണ്. ഇതിലൊക്കെ ഓരോ കാറ്റഗറിയിലും ആകെ വിജയികളുടെ എണ്ണം 38 വീതമാണെന്ന് ഓർക്കണം . പ്രോബബിലിറ്റി സിദ്ധാന്തം അനുസരിച്ചുനോക്കിയാലും ദുബായിൽ കല്യാൺ മറ്റുള്ളവരെ ഞെട്ടിച്ചുകളഞ്ഞു. മൊത്തത്തിൽ ഭാഗ്യശാലികളെ കണ്ടെത്തിയ കണക്കിൽ മൂന്നാം സ്ഥാനവും കല്യാൺ നേടി.
എന്നും ഉപഭോക്താക്കൾക്ക് ഉത്സവം എന്ന രൂപത്തിൽ കല്യാൺ ജൂവല്ലേഴ്‌സ് മുന്നോട്ടു പോകുകയാണ്. ആഭരണത്തിന്റെ കെട്ടും മട്ടും കാലത്തിനനുസരിച്ച പരിഷ്‌കാരങ്ങളും അതിനുവേണ്ട പ്രത്യേക ഗവേഷണ വിഭാഗവും  സൂക്ഷ്മമായ വിപണി വിലയിരുത്തലുമായി മുന്നോട്ടു കൊണ്ടുപോകുന്നത്  കല്യാണിന്റെ മാത്രം സവിശേഷതയായി ലോകം അംഗീകരിച്ചതാണ്. ഫാഷൻ അതിന്റെ ഒന്നാം ദിവസം കല്യാൺ ഔട്‍ലെറ്റിൽ എത്തുന്നുവെന്നതാണ് മുഖമുദ്ര. താരങ്ങളുടെയും അതി സന്പന്നരുടെയും ആഡംബര വിവാഹ ചടങ്ങുകൾ മുതൽ ഏതൊരു സാധാരണക്കാരന്റെയും സന്തോഷ ചടങ്ങുകളിലും കല്യാണിന്റെ സ്വർണം അതിശയകരമായ തിളങ്ങുന്നത് വിവിധ കരണങ്ങൾ കൊണ്ടാണ്. ആളുകളുടെ വിശ്വാസം എന്നത് കുടിൽ തൊട്ട് കൊട്ടാരം വരെ കല്യാണുമായി ബന്ധപ്പെട്ട് കിടക്കുന്ന ശീലത്തിന് പതിറ്റാണ്ടുകളുടെ പ്രായമുണ്ട്.
ദുബായിൽ പേരക്കുട്ടികൾക്കൊപ്പം സന്ദർശനത്തിന് വന്ന മലയാളി മുത്തശ്ശി സ്വർണം വാങ്ങുന്നെങ്കിൽ കല്യാണിൽ നിന്ന് മാത്രം മതിയെന്ന് വാശിപിടിച്ചത് വൈറൽ ആയ ഒരു കുടുംബ വാർത്തയാണ്. ആ കുടുംബം സന്തോഷപൂർവം അമ്മയെ ഖിസൈസിലെ കല്യാൺ ഔട്‍ലെറ്റിൽ കൊണ്ടുവന്നത് ഒരു വലിയ വിശ്വാസത്തിന്റെ ഭാഗം തന്നെയാണ് . ടീനേജിലെ കുട്ടികളും ഇതുതന്നെ പറയുന്പോൾ കല്യാണിന്റെ സ്വർണ മഹത്വം സാക്ഷ്യപ്പെടുത്തുകയാണ് എല്ലാ തലമുറകളും.
ഇപ്പോൾ ഫെബ്രുവരി 14 വരെ നീളുന്ന കല്യാൺ വാലന്റൈൻ ദിന സ്‌പെഷ്യൽ പ്രൊമോഷനിലേക്ക് ഉപഭോക്താക്കളുടെ ശ്രദ്ധ തിരിഞ്ഞിരിക്കുകയാണ്.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!