കെഎംസിസി കോഴിക്കോട് ജില്ലാ പ്രൊഫഷന്‍സി മീറ്റ് നാളെ

മനാമ: കെഎംസിസി കോഴിക്കോട് ജില്ലാ പ്രൊഫഷന്‍സി മീറ്റ് നാളെ മനാമ കെ.എം.സി.സി ഹാളില്‍ നടക്കും. കെ.എം.സി.സി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിഷന്‍ 50ന്റെ ഭാഗമായിട്ടാണ് ‘മീറ്റ് ദി പ്രൊഫഷണല്‍സ്’ സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 1 മണിക്കായിരിക്കും പരിപാടി ആരംഭിക്കുക.

കെ.എം.സി.സിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. മിഷന്‍ 50ന്റെ ഭാഗമായുള്ള വിവിധ വിംഗുകള്‍ രൂപീകരണവും പരിപാടിയുടെ മുഖ്യ അജണ്ടകളിലൊന്നാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും 3558 0872, 33292010 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.