മനാമ: പ്രവാസി വോട്ട് ചേര്‍ക്കാനുള്ള വെബ്സൈറ്റിന്റെ അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്ന് കെ.എം.സി.സി. തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വേണ്ടി നല്‍കിയ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം പ്രവാസികള്‍ക്ക് നഷ്ടമാവുകയാണ്. കൃത്യമായി നല്‍കുന്ന വിവരങ്ങള്‍ പ്രിന്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അവ്യക്തമാണ്.
പ്രിന്റ് ചെയ്ത കോപ്പി ഹിയറിങ്ങിനു വേണമെന്നിരിക്കെ അവ്യക്തമായ പ്രിന്റ് നല്‍കുന്നത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് പ്രയാസമാകുമെന്നും ഇതിനു എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നും കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പാസ്‌പോര്‍ട്ട് പുതുക്കേണ്ട തിയ്യതിയും അനുവദിച്ച തിയ്യതിയും വ്യക്തമായാണ് വെബ്സൈറ്റില്‍ നല്‍കുന്നതെങ്കിലും പ്രിന്റ് ചെയ്ത് കിട്ടുന്ന പേജില്‍ വ്യത്യാസമാണെന്നും മലയാളത്തില്‍ നല്‍കുന്ന പേര് പോലും വ്യക്തമായി പ്രിന്റില്‍ വരുന്നില്ല. ഈ അപാകത വോട്ട് ചേര്‍ക്കുന്നതില്‍ പ്രയാസമുണ്ടാക്കുന്നതായും പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.