മനാമ: ബഹ്റൈന്‍ കായിക ദിനാഘോഷത്തിടൊനുബന്ധിച്ച് കുട്ടികള്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച് ഇന്ത്യന്‍ സ്‌കൂള്‍. സ്‌കൂളിന്റെ ഇസ ടൗണ്‍ കാമ്പസിലാണ് വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറിയത്. കായിക ദിനാഘോഷത്തിന്റെ ഭാഗമായ സംഘടിപ്പിച്ച മത്സരങ്ങള്‍ വിദ്യാര്‍ത്ഥി പ്രാധിനിത്യംകൊണ്ട് ശ്രദ്ദേയമായി. തായ്ക്വോണ്ടോ, ഫുട്ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ക്രിക്കറ്റ് എന്നിവയില്‍ സൗഹൃദ മത്സരങ്ങള്‍ നടന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകരാണ് വകുപ്പ് മേധാവി സൈകത്ത് സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ പരിപാടികള്‍ നടത്തിയത്.
ആരോഗ്യകരമായ ഒരു ജീവിതശൈലിയായി കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സ്റ്റാഫിനെയും വിദ്യാര്‍ത്ഥികളെയും പ്രേരിപ്പിക്കുന്നതിനുള്ള മികച്ച സംരംഭമാണ് ദേശീയ കായിക ദിനമെന്നു സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി എന്നിവര്‍ വ്യക്തമാക്കി. പുതിയ തലമുറയില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനു ഏറെ പ്രാധാന്യം ഉണ്ടെന്നു പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി പറഞ്ഞു.
കായിക മേളയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം.