രണ്ട് ദിവസത്തെ സന്ദർശനത്തിനായി യു എ ഇ യിലെത്തിയ രാഹുൽ ഗാന്ധിയെ അൽ നമൽ, വി കെ എൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ സന്ദർശിച്ചു. പ്രഭാത ഭക്ഷണ വേളയിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. ഒട്ടനവധി വ്യവസായ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്നു രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ മഹാത്മ ഗാന്ധിജിയുടെ അഹിംസാ ജീവിതത്തെ കുറിച്ചും 150 മത് മഹാത്മ ഗാന്ധി ജയന്തി ആഘോഷിക്കുന്നതിലൂടെ യുഎഇ യും ഇന്ത്യയും തമ്മിലുള്ള ബന്ധം ദൃഢമാകുമെന്നും പറഞ്ഞു.