മനാമ: ‘മരുഭൂവിലൊരു രാവ്’ എന്ന ശീർഷകത്തിൽ അൽ ഫുർഖാൻ സെന്റർ കഴിഞ്ഞ മാസം സംഘടിപ്പിച്ച ഖൈമ പരിപാടിയിൽ ഒപ്പന, കോൽക്കളി, ദഫ്മുട്ട്, ഇസ്ലാമിക ഗാനങ്ങൾ, ഖുർആൻ പാരായണം, പ്രസംഗം, ആംഗ്യ പാട്ട് തുടങ്ങിയ സ്റ്റേജിന പരിപാടികൾ അവതരിപ്പിച്ച വിദ്യാർത്ഥികളെയും പരിശീലകരെയും വളന്റിയർമാരെയും സെന്ററിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഉപഹാര സമർപ്പണത്തിന്റെയും സർട്ടിഫിക്കറ് വിതരണത്തിന്റെയും ഉദ്ഘാടനം അൽ ഫുർഖാൻ സെന്റർ മാനേജർ ശൈഖ്: മുതഫിർ മീർ ഉത്ഘാടനം ചെയ്തു. ശിഫ അൽ ജസീറ ബിസിനസ് ഡെവലപ്മെന്റ് മാനേജർ മുനവിർ, ഷറഫുദീൻ കണ്ണോത്ത് (ഫൂച്ചർ അഡ്വെർടൈസിങ്), കുഞ്ഞമ്മദ് വടകര, എന്നിവർ ഉപഹാര സമർപ്പണം നിർവഹിച്ചു. ഹാരിസുദീൻ പറളി, ബഷീർ മദനി എന്നിവർ പരിപാടി നിയന്ത്രിച്ചു.