- മനാമ: ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന് ജനസേവന വിഭാഗത്തിന് കീഴില്‍ സംഭരിച്ച പുതപ്പുകള്‍ ലേബര്‍ ക്യാമ്പില്‍ വിതരണം ചെയ്തു. റിഫയിലെ 50 ലധികം സാധാരണ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ അര്‍ഹരായ 30ഓളം പേര്‍ക്ക് പുതപ്പുകള്‍ കൈമാറി. ഫ്രന്റ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് സഈദ് റമദാന് നദ്വി, ദിശ സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ ഹഖ് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്കി.