ആർ.എസ്.എസി നാഷ്ണൽ സാഹിത്യോത്സവത്തിന് ഉജ്വല തുടക്കം

മനാമ: പ്രവാസ ലോകത്തെ മലയാളി സമൂഹത്തിന്റെ സർഗ്ഗാവിഷ്കാരങ്ങൾക്ക് വിശാലമായ അവസരങ്ങളൊരുക്കി, സാമൂഹിക ശൈഥില്യത്തിനും സാംസ്കാരിക ജീർണ്ണതകൾക്കുമെതിരെ പാടിയും പറഞ്ഞും സമകാലത്തോട് സംവദിച്ച് നടന്നു വരുന്ന ആർ.എസ്.സി സാഹിത്യോത്സവിന്റെ ബഹ്റൈൻ നാഷനൽ തല മത്സരങ്ങൾക്ക് തുടക്കമായി.

കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി 85 ഇനങ്ങളിൽ നടക്കുന്ന മത്സരത്തിൽ നടന്ന രചനാ മത്സരങ്ങൾ ഇസാ ടൗൺ സുന്നീ സെന്ററിൽ നടന്നു. ചടങ്ങ് ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ അബ്ദുൾ സലാം മുസ്ലിയാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു . വി.പി.കെ.മുഹമ്മദ് , അബ്ദുള്ള രണ്ടത്താണി, ഫൈസൽ ചെറുവണ്ണൂർ, ബഷീർ മാസ്റ്റർ ക്ലാരി , അബ്ദുൾ സലാം കോട്ടക്കൽ ,നജ്മുദ്ദീൻ മലപ്പുറം, ഫൈസൽ കൊല്ലം, ഷഹീൻ അഴിയൂർ സംബന്ധിച്ചു.

പുരുഷ- വനിതാ വിഭാഗങ്ങൾക്കായി നടത്തിയ രചനാ മത്സരത്തിൽ റിഫ, മനാമ , മുഹറഖ് സെൻട്രലുകളിൽ  നൂറിലധികം പ്രതിഭകൾ മാറ്റുരച്ചു. മാപ്പിളപ്പാട്ട്, വിവിധ ഭാഷകളിലെ പ്രസംഗം ,ഗാനം ,കവിതാപാരായണം, ഖവാലി , ദഫ് തുടങ്ങിയ സ്റ്റേജ് മത്സരങ്ങളടങ്ങിയ സാഹിത്യോത്സവ് ഗ്രാന്റ് ഫിനാലെ ജനുവരി 18 വെള്ളി റിഫ ഇന്ത്യൻ സ്‌കൂൾ കാമ്പസിൽ നടക്കും.