രാജ്യത്തെ തപാൽ സേവനങ്ങൾക്കും വാറ്റ് നടപ്പിലാക്കുന്നു

മനാമ : ബഹ്റൈനിലെ പോസ്റ്റൽ സേവനങ്ങൾക്കും മൂല്യവർധിത നികുതി ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച്ച മുതലുള്ള വ്യക്തിപരവും, വ്യാപാര, ഇ-സർവ്വീസ് മുതലായ സേവനങ്ങൾക്ക് വാറ്റ് ഈടാക്കുമെന്ന് മൊബൈൽ എസ്.എം.എസ് വഴിയാണ് അറിയിപ്പ് നൽകിയത്.

രജിസ്ട്രേഡ്, എക്സ്പ്രസ്, പാഴ്സൽ, ഓർഡിനറി കത്തുകൾക്കും വാറ്റ് ബാധകമാണ്.

വാറ്റ് പ്രാബല്യത്തിൽ വന്നതിന് ശേഷം രാജ്യത്തെ വ്യാപാര കേന്ദ്രങ്ങൾ ആശയ കുഴപ്പത്തിലാണെന്നും കൂടുതൽ സംശയങ്ങൾ നിവാരണം ചെയ്ത് വാറ്റ് നടപ്പിലാക്കൽ വൈകിപ്പിയ്ക്കണമെന്ന വാദം നിലനിൽക്കുമ്പോഴാണ് വാറ്റ് നടപടിയുമായി അധികൃതർ മുന്നോട്ട് പോകുന്നത്.