സാമൂഹിക പ്രവർത്തന മേഖലയിൽ സ്ത്രീകൾ മുന്നോട്ടു വരണം: സഈദ് റമദാൻ നദ്‌വി 

Screenshot_20200225_085746

മനാമ: പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും സാമൂഹിക പ്രവർത്തന രംഗത്ത് പ്രവർത്തിക്കാൻ സമകാലീന സാഹചര്യം ആവശ്യപ്പെടുന്നതായി ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് സഈദ് റമദാൻ വ്യക്തമാക്കി. ‘സാമൂഹിക രംഗത്ത് സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തിൽ മനാമ ഏരിയ വനിതാ വിഭാഗം നടത്തിയ പഠന സെഷനിൽ വിഷയാവതരണം

നടത്തുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ പുരുഷനോടൊപ്പം പരസ്‌പര സഹകരണത്തോടെ ധാർമിക പരിധികൾ പാലിച്ച് അവരുടെ ബാധ്യതകൾ നിർവഹിക്കാൻ കഴിയണം. സ്ത്രീകൾ സമരങ്ങളിൽ പങ്കെടുക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്യാൻ പാടില്ലെന്ന് പറയുന്നവർ ചരിത്രം പഠിക്കേണ്ടതുണ്ട് . ഓരോരുത്തരുടെയും കഴിവിന് അനുസരിച്ചുള്ള ബാധ്യതകളും ചുമതലകളുമാണ് നിർവഹിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. സ്ത്രീ പുരുഷ സമത്വം എന്നാൽ പുരുഷനെ പോലെ തന്നെ എല്ലാ കാര്യവും സ്ത്രീകൾ ചെയ്യണം എന്നല്ല, മറിച്ച് നീതി പൂർവകമായി ശാരീരിക കഴിവുകൾക്കനുസരിച്ച് ചുമതലകൾ ഭാഗിച്ചു നൽകുകയാണ് ഇസ്‌ലാമിക ദർശനം ചെയ്‍തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഞ്ചിലെ ഫ്രന്റ്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മനാമ ഏരിയ ഓർഗനൈസർ റഷീദ സുബൈർ അധ്യക്ഷത വഹിച്ചു. നൂറ ഷൗക്കത്തലി സ്വാഗതവും ഏരിയ സെക്രട്ടറി ഫസീല ഹാരിസ് നന്ദിയും പറഞ്ഞു. സൽമ സജീബ് പരിപാടി നിയന്ത്രിച്ചു. സഫ്രീന ഫിറോസ്, ബുഷ് റ ഹമീദ്, മുനീറ ലത്തീഫ്, രജിഷ ഷാജഹാൻ, ശബീഹ ഫൈസൽ, റസീന അക്ബർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!