മനാമ: ഡല്‍ഹി കലാപം സത്യസന്ധതയോടെ റിപ്പോര്‍ട്ട് ചെയ്ത മീഡിയാ വണ്‍ ചാനലിനെയും ഏഷ്യാനെറ്റിനെയും 48 മണിക്കൂര്‍ വിലക്കിയ കേന്ദ്രത്തിന്റെ പ്രതികാര നടപടിയില്‍ ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കി നിശബ്ദമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും ഇല്ലായ്മ ചെയ്യാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡല്‍ഹി കലാപത്തിലെ സംഘ്പരിവാര്‍ ബന്ധവും പാലിസ് നിഷ്‌ക്രിയത്വവും റിപ്പോര്‍ട്ട് ചെയ്തതിനാണ് ഈ മാധ്യമങ്ങള്‍ക്കെതിരേ കേന്ദ്രം പ്രതികാരപൂര്‍വം വിലക്കേര്‍പ്പെടുത്തിയത്.
കശ്മീരില്‍ ഒരു ജനതയെ ഇരുട്ടിലടച്ചത് പോലെ ഒരു രാജ്യത്തെ തന്നെ നിശബ്ദമാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മീഡിയാ വണിനെയും ഏഷ്യാനെറ്റിനെയും പോലെയുള്ള ചാനലുകള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തതുകൊണ്ടാണ് ഡല്‍ഹിയിലെ നരഹത്യ നമുക്ക് അറിയാന്‍ കഴിഞ്ഞത്. അതിന് ആ മാധ്യമ പ്രവര്‍ത്തകരെ അഭിനന്ദിക്കണം. ഭരണകൂട ഫാസിറ്റ് നടപടികള്‍ക്കെതിരേ പ്രതികരിക്കാനുള്ള ഒരു മാര്‍ഗമാണ് മാധ്യമങ്ങള്‍. അവരെ കൂടി വിലക്കിയാല്‍ തങ്ങളുടെ ലക്ഷ്യം അനായാസം പൂര്‍ത്തീകരിക്കാമെന്നാണ് മോദിയും അമിത് ഷായും കണക്കുകൂട്ടുന്നത്. പണ്ട് സ്വാതന്ത്ര്യ സമരകാലത്ത് നിരവധി പ്രസ് ആക്ടുകള്‍ കൊണ്ടുവന്നെങ്കിലും വലിയൊരു വിഭാഗം മാധ്യമങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് കീഴ്‌പ്പെട്ടില്ലെന്ന കാര്യം കേന്ദ്രം ഓര്‍ക്കണം.
അര്‍ണബുമാരില്‍നിന്ന് വ്യത്യസ്തമായി നിലപാടും നിഷ്പക്ഷതയും വച്ചുപുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യംവച്ചുള്ള ഇത്തരം നടപടികള്‍ ജനം ചോദ്യം ചെയ്യണമെന്നും കെ എം സി സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങൽ എന്നിവർ വ്യക്തമാക്കി.