മനാമ: കെഎംസിസി ബഹ്‌റൈൻ കൊടുവള്ളി മണ്ഡലം കമ്മറ്റി ബോധവത്കരണവും മാസ്ക് വിതരണവും സംഘടിപ്പിച്ചു. ഭീതിയല്ല ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശമുയർത്തി അസ്‌കർ ലേബർ ക്യാമ്പിലായിരുന്നു ബോധവത്കരണം. മുൻകരുതലിന്റെ ഭാഗമായി തൊഴിലാളികൾക് ഫേസ് മസ്‌കവിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ പരപ്പന്‍പൊയില്‍ ജനറൽ സിക്രട്ടറി മുഹമ്മദ് സിനാന്‍ താമരശ്ശേരി ഭാരവാഹികളായ അന്‍വര്‍ സാലി വാവാട് മുഹമ്മദലി വാവാട് തമീം തച്ചംപായില്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി.
