bahrainvartha-official-logo
Search
Close this search box.

ആരോഗ്യമന്ത്രാലയത്തിന്റെ ‘മിന്നല്‍ ഓപ്പറേഷന്‍’; സല്‍മാബാദിലെ ലേബര്‍ ക്യാംപില്‍ വൈറസ് പടര്‍ന്നിട്ടില്ല

BH-CORONA

മനാമ: സല്‍മാബാദിലെ ലേബര്‍ ക്യംപ് തൊഴിലാളിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ മന്ത്രാലയത്തിന്റെ മിന്നല്‍ ഓപ്പറേഷന്‍. തൊഴിലാളിക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ലേബര്‍ ക്യാംപിലെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ 400 തൊഴിലാളികളെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കി. ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ദ്രുതഗതിയില്‍ ഉറപ്പുവരുത്തിയ ശേഷം മറ്റു പ്രതിരോധ നടപടികളും സ്വീകരിച്ചു.

രോഗ ബാധിതനായ തൊഴിലാളി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയിക്കുന്ന എല്ലാവരെയും ഇതോടെ പരിശോധനയ്ക്ക് വിധേയമാക്കി. ആര്‍ക്കും വൈറസ് പടര്‍ന്നിട്ടില്ല. എന്നാല്‍ പ്രതിരോധ നടപടിയെന്ന നിലയില്‍ ഇവരെ 14 ദിവസത്തെ ഐസലോഷനിലേക്ക് മാറ്റിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി തൊഴിലാളികള് ജോലി ചെയ്യുന്ന സ്ഥാപനം പൂര്‍ണമായും സഹകരിക്കുന്നുണ്ട്. ഐസലോഷന്‍ തിയതികളില്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി.

കൊറോണ സ്ഥിരീകരിച്ച തൊഴിലാളി സന്ദര്‍ശിച്ച സൂപ്പര്‍ മാര്‍ക്കറ്റും ഇയാള്‍ ജോലി ചെയ്ത കമ്പനി പരിസരത്തുള്ള മറ്റു സ്ഥാപനങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്തിയിട്ടുണ്ട്. അത്തരം സ്ഥലങ്ങളിലുള്ളവര്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ടോയെന്ന് പരിശോധന നടത്തി സ്ഥിതിഗതികള്‍ ഉറപ്പു വരുത്തിയതായി അധികൃതര്‍ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബഹ്‌റൈനില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ പ്രതിരോധ നടപടികളാണ് രാജ്യത്ത് നടക്കുന്നത്. സല്‍മാബാദിലെ മിന്നല്‍ നീക്കം വൈറസ് പടരാനുള്ള വലിയ സാധ്യതയെയാണ് ഇല്ലാതാക്കിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 44 ഓളം പേര്‍ രോഗമുക്തരായി കഴിഞ്ഞു. വരും ദിവസങ്ങള്‍ വര്‍ദ്ധിത ഊര്‍ജ്ജത്തോടെ പ്രതിരോധ നടപടികള്‍ ശക്തമാക്കാനാവും ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!