bahrainvartha-official-logo
Search
Close this search box.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം; വളയണ്ടിയര്‍മാരെ ക്ഷണിച്ച് ബഹ്‌റൈന്‍

VOLUNTEER

മനാമ: കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പൊതുജനങ്ങള്‍ക്കും അവസരം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ടാസ്‌ക് ഫോഴ്‌സാണ് വളയണ്ടര്‍മാരെ ക്ഷണിച്ചിരിക്കുന്നത്. പ്രവാസികള്‍ക്കും ബഹ്‌റൈനി പൗരന്മാര്‍ക്കും പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും.

കൊറോണയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് വളണ്ടിയര്‍മാരെ ആവശ്യമുണ്ട്.    http://www.volunteer.gov.bh/COVID19.html  എന്ന വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആവശ്യാനുസരണം അധികൃതര്‍ രജിസ്റ്റര്‍ ചെയ്തവരുമായി ബന്ധപ്പെടും. പ്രവാസികള്‍ ഉള്‍പ്പെടെ ബഹ്‌റൈന്റെ കൊറോണ വൈറസ് വിരുദ്ധ പോരാട്ടത്തില്‍ ഇതിനോടകം പങ്കാളികളായിട്ടുണ്ട്.

വളണ്ടിയര്‍ പ്രവര്‍ത്തനങ്ങളെ ടാസ്‌ക് ഫോഴ്‌സായിരിക്കും ഏകോപിപ്പിക്കുക. ലോകാത്താകമാനം വലിയ ആഘാതമുണ്ടാക്കിയിരിക്കുന്ന കോവിഡ്-19 രാജ്യത്ത് നിന്ന് പൂര്‍ണമായും തുടച്ചു നീക്കാനുള്ള ശ്രമത്തിലാണ് ബഹ്‌റൈന്‍. ഇതിന്റെ ഭാഗമാണ് പുതിയ സന്നാഹങ്ങള്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!