bahrainvartha-official-logo
Search
Close this search box.

കൊറോണ ഐസൊലേഷൻ നിര്‍ദേശങ്ങള്‍ അവഗണിച്ചാല്‍ കടുത്ത നിയമനടപടിയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍

BH

മനാമ: നിരീക്ഷണത്തിലിരിക്കാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അവഗണിച്ചാല്‍ നിയമനടപടിയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ഹോം ഐസലോഷന്‍ നിര്‍ദേശിച്ചിരുന്ന ഒരാള്‍ വീടിന് പുറത്തിറങ്ങിയ സംഭവം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇയാളെ ഉടന്‍ ആരോഗ്യമന്ത്രാലയം നടത്തുന്ന ഐസലോഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ഉണ്ടായത്. ഇയാളെ വിചാരണ ചെയ്ത പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ബന്ധിതമായി ഐസലോഷന്‍ ഫെസിലിറ്റിയിലേക്ക് അയക്കുകയായിരുന്നു.

ജനങ്ങളുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്നും ഇത്തരത്തിലുള്ള യാതൊരു വീഴ്ച്ചയും അനുവദിക്കാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അധികൃതര്‍ നിര്‍ദേശിക്കുന്ന ആരോഗ്യ പരിപാലനങ്ങളും മറ്റു കാര്യങ്ങളും കര്‍ശനമായി പാലിച്ചിരിക്കണം. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നിര്‍ദേശങ്ങളെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.

ഐസലോഷന്‍ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ശുപാര്‍ശ ചെയ്യുന്ന സര്‍ക്കുലര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡോ. അലി ബിന്‍ ഫദല്‍ അല്‍ ബൗയാനിയന്‍ പുറത്തിറക്കിയിട്ടുണ്ട്. ബഹ്‌റൈനില്‍ കോവിഡ്-19 പ്രതിരോധ നടപടികള്‍ ശക്തമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!