bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്കൂളിന് 5 പുതിയ സ്കൂൾ ബസുകൾ

New Project (83)

മനാമ: സ്‌കൂൾ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ അഞ്ച് പുതിയ ബസ്സുകൾ വാങ്ങി. ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന സ്‌കൂളിന്റെ അസാധാരണ ജനറൽ ബോഡി യോഗത്തിൽ സമഗ്രമായ ആലോചനയെ തുടർന്നാണ് പുതിയ ബസുകൾ വാങ്ങാനുള്ള തീരുമാനം അംഗീകരിച്ചത്.സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, അശോക് ലെയ്‌ലൻഡ് ബസുകളുടെ താക്കോൽ സ്‌കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ വൈ.കെ അൽമോയ്ദ് ആൻഡ് സൺസ് ജനറൽ മാനേജർ-ഹെവി എക്യുപ്‌മെന്റ് ജോർജ് കുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി.

 

ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാൻഡുകളിലൊന്നായ അശോക് ലെയ്‌ലൻഡിന്റെ സമീപകാല അംഗീകാരം ഈ ഏറ്റെടുക്കലിന് മികവ് വർദ്ധിപ്പിക്കുന്നു. ഇസാ ടൗൺ കാമ്പസിൽ നടന്ന ചടങ്ങിൽ അഡ്വ ബിനു മണ്ണിൽ വറുഗീസ് സ്‌കൂൾ ഡ്രൈവർമാരായ രാജൻ രാമൻ, ചെല്ലമുത്തു എൻ, ജഗദീശൻ പി, മുഹമ്മദ് ഇസ്മായിൽ, സോമൻ പിള്ള, ഷിജേഷ് തയ്യിൽ എന്നിവർക്ക് ബസിന്റെ താക്കോൽ കൈമാറി.സ്‌കൂൾ സെക്രട്ടറി വി.രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മുഹമ്മദ് നയാസ് ഉല്ല (ഗതാഗതം), ബോണി ജോസഫ് (ഫിനാൻസ് ആൻഡ് ഐടി), മിഥുൻ മോഹൻ (പ്രോജക്‌ട്‌സ് ആൻഡ് മെയിന്റനൻസ്), ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ, ട്രാൻസ്‌പോർട്ട് സൂപ്പർവൈസർ സുനിൽ കുമാർ, സ്‌കൂൾ മുൻ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, പിപിഎ കൺവീനർ പി എം വിപിൻ, മറ്റ് കമ്മ്യുണിറ്റി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

ഒരു മിനിബസും രണ്ട് കാറുകളും കൂടി ഇന്ത്യൻ സ്‌കൂളിനു വേണ്ടി വാങ്ങും. പരിചയസമ്പന്നരായ ഡ്രൈവർമാരും ശ്രദ്ധയുള്ള നാനിമാരും വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു. കൃത്യമായി ആസൂത്രണം ചെയ്ത ബസ് റൂട്ടുകൾ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായിരിക്കുമെന്നു സ്‌കൂൾ ഉറപ്പാക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!