bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; സൗജന്യ ആംബുലന്‍സ് സര്‍വീസുമായി മുസ്ലിം ലീഗ്

pr

കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ്, സി.എച്ച് സെന്റര്‍, കെഎംസിസി തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള ആംബുലന്‍സുകള്‍ സൗജന്യ സേവനത്തിനിറങ്ങും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇ്ക്കാര്യം അറിയിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ ലീഗ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കോറോണ വ്യാപനം തടയാന്‍ സമര്‍പ്പിത മനസ്സോടെ നാം രംഗത്തിറങ്ങേണ്ട ഘട്ടമാണ്. വ്യക്തികളെന്ന നിലയിലും സംഘടനകളെന്ന നിലയിലും ഈ മഹാമാരിക്കെതിരായ യുദ്ധത്തില്‍ നാം നമ്മളാല്‍ കഴിയുന്ന പരമാവധി കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. ഇപ്പോള്‍ രോഗ ബാധിതരായവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും സഞ്ചരിക്കാനും അവരെ ഇടകലരാതെ കൊണ്ട് പോകാനും നിരവധി ആംബുലന്‍സുകള്‍ ആവശ്യമുണ്ടെന്ന് മനസ്സിലാക്കുന്നതായി ലീഗ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മുസ്ലിം ലീഗിന്റെ വിവിധ ഘടകങ്ങളുടെയും സി. എച്ച് സെന്ററുകളുടേയും കെഎംസിസിയുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളമുള്ള നൂറുകണക്കിന് ആംബുലന്‍സുകള്‍ ഈ ഘട്ടത്തില്‍ സൗജന്യ സേവനത്തിനായി രംഗത്തിറങ്ങണം. ആരോഗ്യ വകുപ്പുമായി ചേര്‍ന്നും പൊതുജന താല്‍പര്യാര്‍ത്ഥവും ഈ ഉത്തരവാദിത്തമേറ്റെടുക്കാന്‍ കമ്മിറ്റികള്‍ തയ്യാറാവണമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!