മലയാളം പാഠശാല ഉദ്ഘാടനം ഇന്ന് (ചൊവ്വ)

മനാമ: “എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്ന ആശയവുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി മാതൃഭാഷാ പഠനത്തെ സഹായിക്കുന്നതിനും, കേരള സംസ്‌കാരം പ്രചരിപ്പിക്കുന്നതിനുമായി കേരള സർക്കാർ, സാംസ്‌കാരിക വകുപ്പ് ആരംഭിച്ച മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ സഹകരണത്തോടെ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വിദ്യാഭ്യാസ വിഭാഗം നടത്തുന്ന മലയാളം പാഠശാല വെസ്റ്റ് രിഫാ ദിശ സെന്ററിൽ ഇന്ന് (ജനുവരി 15 ചൊവ്വാഴ്ച്ച) രാത്രി 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി എം .പി .രഘു ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രവാസി വിദ്യാർത്ഥികൾക് മാതൃ ഭാഷ പഠനത്തിന് ഏറെ സഹായകരമാവുന്ന ഈ സംരഭത്തിന് രജിസ്‌ട്രേഷൻ തുടങ്ങിയപ്പോൾ തന്നെ നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും രജിസ്‌ട്രേഷൻ തുടരുന്നതായും സംഘാടകർ അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക് 33373214 ,35328049 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.