bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; പ്രതിസന്ധികളെ മറികടക്കാന്‍ ജി.സി.സി പ്രതിനിധികളുമായി ധനമന്ത്രിയുടെ നിര്‍ണായക കൂടിക്കാഴ്ച്ച

conference call-ab51891d-dba6-429a-95e8-87c69b1a1872

മനാമ: കോവിഡ്-19 വൈറസിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധികളെ മറികടക്കാന്‍ ധനമന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ ജി.സി.സി പ്രതിനിധികളുമായി നിര്‍ണായക കൂടിക്കാഴ്ച്ച നടത്തി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള നടപടിക്രമങ്ങളാണ് കൂടിക്കാഴ്ച്ച പ്രധാനമായും ചര്‍ച്ച ചെയ്തത്. വീഡിയോ കോണ്‍ഫറസ് വഴിയായിരുന്നു കൂടിക്കാഴ്ച്ച.

സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ജി.സി.സി രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനും ആവശ്യമായ നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. അവശ്യ വസ്തുക്കള്‍ പൊതുജനങ്ങള്‍ക്ക് തടസമില്ലാതെ ലഭ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളും.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 211 പേരാണ് ബഹ്‌റൈനില്‍ കോവിഡ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 24968 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന 208 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. 3 പേരുടെ നില ഗുരുതരമായി തുടരുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 164 ആയി ഉയര്‍ന്നിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!