കൊറോണ വ്യാപനത്തിനെതിരായ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപം നൽകിയ പ്രത്യേക ദുരിതാശ്വാസ നിധിയിലേക്ക് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ 25 കോടി രൂപ സംഭാവനക്ക് കടപ്പാടറിയിച്ച് പ്രധാനമന്ത്രി. യൂസഫലിയുടെ കൊറോണ പ്രതിരോധത്തിനായുള്ള സംഭവനയ്ക്ക് നന്ദി അറിയിച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തത്. “താങ്കളുടെ സംഭാവന കോവിഡ് 19 ന് എതിരെയുള്ള അസാധാരണ പോരാട്ടത്തിന് ശക്തി പകരുന്നതായും, നന്ദി അർപ്പിക്കുന്നതായും”- യൂസഫലിയുടെ പ്രഖ്യാപനം റിട്വീറ്റ് ചെയ്തു കൊണ്ട് മോഡി പറഞ്ഞു.
നേരത്തെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പത്ത് കോടി രൂപ യൂസഫലി നൽകിയിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിന് സൗജന്യമായി ഒരു ലക്ഷം മുഖാവരണങ്ങൾ എത്തിച്ചതിന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറും ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ യൂസഫലിക്ക് കടപ്പാടറിയിച്ചിരുന്നു.