bahrainvartha-official-logo
Search
Close this search box.

കോവിഡ്-19: പ്രതിസന്ധികളില്‍ ധൈര്യം പകര്‍ന്ന് ഐ.സി.എഫ്

icf

മനാമ: കോവിഡ്-19 പശ്ചാത്തലത്തില്‍ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ബഹ്റൈന്‍ ഐ.സി.എഫ് കര്‍മ്മ. വൈറസ് ബാധയുടെ ആഘാതം സൃഷ്ടിച്ച ആധിയുടെയും ഒറ്റപ്പെടലിന്റെയും നൊമ്പരം പ്രവാസ ലോകത്തെ സാധാരണക്കാരെ മാനസികമായും സാമ്പത്തികമായും തളര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഐ സി എഫ് അവര്‍ക്ക് അഭയമാവുകയാണ്. ഐ.സി.എഫ് നടപ്പിലാക്കിയ ചെയിന്‍ കോളിംഗ് സംവിധാനം വഴി നാലായിരത്തോളം ആളുകളെ ടെലിഫോണില്‍ ബന്ധപ്പെടുകയും ‘നിങ്ങള്‍ ഒറ്റക്കല്ല, ഞങ്ങള്‍ ഒപ്പമുണ്ടെന്ന’ സന്ദേശം നല്‍കുകയും അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്.

ജോലിയില്ലാതെയും ശമ്പളം കിട്ടാതെയും റൂമുകളില്‍ കഴിയുന്ന ആളുകളെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണം മരുന്ന് തുടങ്ങിയ സഹായങ്ങള്‍ എത്തിക്കുന്നതിന് ഐ.സി.എഫിന്റെ 75 സാന്ത്വനം വളണ്ടിയര്‍മാര്‍ വിവിധ ഭാഗങ്ങളില്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു വരുന്നു. ഹെല്‍പ് ഡസ്‌ക് വഴി കണ്ടെത്തിയ 133 ആളുകള്‍ക്ക് ഇതിനകം അവശ്യ ഭക്ഷ്യ സാധനങ്ങളടങ്ങിയ കിറ്റുകള്‍ അവരുടെ വീടുകളില്‍ എത്തിച്ചിട്ടുണ്ട്.

വൈറസ് വ്യാപിക്കുന്നതിന് മുമ്പ് നാട്ടില്‍ പോയി തിരിച്ചുവരാന്‍ പറ്റാതെ പ്രയാസപ്പെടുന്ന നിരവധി ആളുകള്‍ക്ക് സമാശ്വാസമായി ഗള്‍ഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരളത്തിലും ഐ.സി.എഫിന്റെ ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിച്ചുവരുന്നു. മനുഷ്യന്‍ സാമൂഹ്യജീവിയാണെന്ന അവബോധം നല്‍കി മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും ഹെല്‍പ് ഡസ്‌കുകള്‍ രൂപീകരിച്ച് അവശ്യ സേവനങ്ങള്‍ ഉറപ്പു വരുത്തകയാണ് ഐ.സി.എഫ്.

സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 39617646, 33254181 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!