bahrainvartha-official-logo
Search
Close this search box.

കോവിഡ്-19 ബാധിച്ച് തലശേരി സ്വദേശി ദുബായില്‍ മരണപ്പെട്ടു

covid-19 death

ദുബായ്: കോവിഡ്-19 ബാധിച്ച് തലശേരി സ്വദേശി ദുബായില്‍ മരണപ്പെട്ടു. തലശ്ശേരി ടെമ്പിള്‍ റോഡ് കറുവക്കണ്ടി വീട്ടില്‍ പ്രദീപ് സാഗര്‍ ആണ് മരിച്ചത്. 41 വയസായിരുന്നു. രണ്ടാഴ്ച്ചയായി പ്രദീപ് സാഗര്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആദ്യം കോവിഡ് നെഗറ്റീവ് ആയിരുന്ന പ്രദീപിന് നാലു ദിവസം മുമ്പാണ് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ദുബായില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ഭാര്യ:ജ്യോതി, മകന്‍: കരണ്‍. ലോകത്താകമാനം 25ലേറെ മലയാളികള്‍ കോവിഡ് ബാധയേറ്റ് മരണപ്പെട്ടിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!