small icons
small icons

കെ.സി.ഇ.സി.യുടെ നേതൃത്വത്തിൽ ‘കാരുണ്യ സ്പർശം’ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

New Project (52)

മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) ആഭിമുഖ്യത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് ‘കാരുണ്യ സ്പർശം’ എന്ന പേരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ബഹ്റൈനിലെ ഒരു പ്രമുഖ കമ്പനിയുടെ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിലൂടെ ഏകദേശം 75 ഓളം തൊഴിലാളികൾക്ക് പ്രയോജനം ലഭിച്ചു. പ്രവാസി തൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തിനും ആരോഗ്യബോധവൽക്കരണത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിൽ പങ്കെടുത്തവർക്ക് രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ, കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ പരിശോധനകൾ നടത്തി. ജീവിതശൈലീരോഗങ്ങളെക്കുറിച്ചുള്ള ആരോഗ്യബോധവൽക്കരണവും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.

കെ.സി.ഇ.സി. പ്രസിഡന്റ് വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതം ആശംസിച്ചു. മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയ ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കും കെ.സി.ഇ.സി.യുടെ സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു.

റവ. ഫാ. റിജോ ചാക്കോ ആശംസകൾ നേർന്നു. ക്യാമ്പ് കൺവീനർ റവ. സാമുവേൽ വർഗീസ്, കോർഡിനേറ്റർ ബീന പ്രകാശ് എന്നിവർ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നൽകി. ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച അൽ ഹിലാൽ ഹോസ്പിറ്റൽ അധികൃതർക്കും മെഡിക്കൽ സംഘത്തിനും ആർ.പി. കൺസ്ട്രക്ഷൻ അധികൃതർക്കും പങ്കെടുത്ത എല്ലാവർക്കും കെ.സി.ഇ.സി. ട്രഷറർ ഏബ്രഹാം തോമസ് നന്ദി രേഖപ്പെടുത്തി.

പ്രവാസി സമൂഹത്തിലെ സാധാരണക്കാരായ തൊഴിലാളികൾക്ക് ആരോഗ്യപരിരക്ഷയും കരുതലും ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക സേവനരംഗത്ത് കെ.സി.ഇ.സി. നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ‘കാരുണ്യ സ്പർശം’ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

ചിത്രം അടിക്കുറിപ്പ്: കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കാരുണ്യ സ്പർശം’ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും കെ.സി.ഇ.സി. ഭാരവാഹികൾ സ്നേഹോപഹാരം സമ്മാനിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

റെസ്റ്റോറന്റ് മെനുകളിൽ കലോറി-അലർജി വിവരങ്ങൾ നിർബന്ധമാക്കാൻ ഒരുങ്ങി ബഹ്‌റൈൻ; പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 3,000 ദിനാർ വരെ പിഴയും കർശന ശിക്ഷയും; ഷൂറ കൗൺസിലിൽ നിയമ ഭേദഗതി സമർപ്പിച്ചു

error: Content is protected !!