bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; ബഹ്‌റൈനില്‍ 40 പേര്‍ക്ക് കൂടി രോഗമുക്തി, അസുഖം ഭേദമായവരുടെ എണ്ണം 703 ആയി ഉയര്‍ന്നു

latest

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 40 പേര്‍ക്ക് കൂടി രോഗമുക്തി. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 703 ആയി ഉയര്‍ന്നു. ഇന്ന് 25 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് (ഏപ്രില്‍ 16) ഉച്ചക്ക് 1 മണിക്ക് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 988 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 3 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

രാജ്യത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. മൊബൈല്‍ യൂണിറ്റുകളും സജീവമായ പരിശോധനയ്ക്കായി രംഗത്തുണ്ട്. ഇതുവരെ 76630 പേരെയാണ് ആരോഗ്യമന്ത്രാലയം പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. ഇതുവരെ 7 പേര്‍ക്ക് വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!