bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ 7 പേര്‍ കൂടി കോവിഡ് മുക്തരായി; 14 പുതിയ കേസുകള്‍

latest

മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 7 പേര്‍ക്ക് കൂടി രോഗമുക്തി. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 759 ആയി ഉയര്‍ന്നു. ഇന്ന് 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് (ഏപ്രില്‍ 20) ഉച്ചക്ക് 12 മണിക്ക് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 1107 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 2 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

രാജ്യത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. മൊബൈല്‍ യൂണിറ്റുകളും സജീവമായ പരിശോധനയ്ക്കായി രംഗത്തുണ്ട്. ഇതുവരെ 85126 പേരെയാണ് ആരോഗ്യമന്ത്രാലയം പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. ഇതുവരെ 7 പേര്‍ക്ക് വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!