bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ എട്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു; 36കാരനായ പ്രവാസിയാണ് മരണപ്പെട്ടത്

IMG-20200410-WA0035

മനാമ: ബഹ്‌റൈനില്‍ ഒരാള്‍ കൂടി കോവിഡ്-19 ബാധയേറ്റ് മരണപ്പെട്ടു. 36കാരനായ വിദേശിയാണ് മരണത്തിന് കീഴടങ്ങയത്. ഇതോടെ കോവിഡ് ബാധിച്ച രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 8 ആയി ഉയര്‍ന്നു. നിലവില്‍ 1008 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു പോകുന്നുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ 1082 പേരാണ് ബഹ്‌റൈനില്‍ കോവിഡ് മുക്തരായിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കുറവ് മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബഹ്‌റൈനിലാണ്.

ആരോഗ്യമന്ത്രാലയം ഇന്ന് (ഏപ്രില്‍ 23 ഉച്ചയ്ക്ക് 2.30) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 100031 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!